01
Jun 2026
Thu
01 Jun 2026 Thu
DYFI leader arrested over financial fraud in Panchayath

30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പഞ്ചായത്ത് ജീവനക്കാരനായ ഡിവൈഎഫ്എ നേതാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിന്‍ കെ ഷിബു (32) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മയുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം മാറ്റിയത്. ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.

ALSO READ: വാഹനം പിടിച്ചെടുത്തതിന് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി 40 സൈനികരുടെ അഴിഞ്ഞാട്ടം