28
Jun 2026
Sat
28 Jun 2026 Sat
air bag accident

കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. നിര്‍ത്തിയിട്ട കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു വാഹനം പരിശോധിക്കവെ സ്റ്റിയറിങ് വീല്‍ എയര്‍ബാഗ് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവചം കഴുത്തില്‍ മുറുകി രക്തം വാര്‍ന്നായിരുന്നു മരണം. മുംൈബക്കു സമീപം മീരാറോഡില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായ മോഹിത് സോണിയാണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴിയാത്രക്കാരാണു പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

Car airbag accidents can be fatal