28
Jun 2026
Sun
28 Jun 2026 Sun
BJP leader slaps teacher for teaching students Urdu

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉര്‍ദു പഠിപ്പിച്ചതിന് അധ്യാപകനെ സ്‌കൂളില്‍ കയറി പോലീസുകാരുടെ മുന്നിലിട്ട് തല്ലി ബിജെപി നേതാവ്. സംഭവത്തിന്റെ ദൃശ്യം പങ്കുവച്ച എക്‌സ് അക്കൗണ്ടുകളില്‍ നിന്ന് ഇതു നീക്കം ചെയ്യിക്കാന്‍ പോലീസ് നീക്കം. തെലങ്കാനയിലാണ് സംഭവം. സംസ്ഥാനത്ത് രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു എന്നിരിക്കെയാണ് ബിജെപി നേതാക്കള്‍ ഈ ഭാഷ വിദ്യാര്‍ഥികളെ പഠിപ്പിച്ചതിന് അധ്യാപകനെ തല്ലിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിസാമാബാദിലെ അര്‍മൂറിലെ ഭാരത് ചന്ദ്ര സ്്കൂളിലെത്തിയാണ് ബിജെപി നേതാവ് അധ്യാപകനെ ആക്രമിച്ചത്. സ്‌കൂളില്‍ ഉര്‍ദു പഠിപ്പിക്കുന്നതിനെതിരേ ബിജെപി രംഗത്തുവരികയായിരുന്നു. ബിജെപി നേതാക്കള്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

പോലീസ് സാന്നിധ്യത്തില്‍ ബിജെപി നേതാവ് ബാലുവാണ് അധ്യാപകന്റെ മുഖത്തടിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കുന്നതിനു പകരം പോലീസ് അനുമതി കൂടാതെ ഉര്‍ദു പഠിപ്പിച്ചതിന് പ്രിന്‍സിപ്പല്‍ ആമിറിനും ഉര്‍ദു അധ്യാപകന്‍ ഹുമയ്ക്കും സ്‌കൂള്‍ പ്രതിനിധി മല്ലയ്യയ്ക്കും എതിരേ കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്.

അതേസമയം ബിജെപി നേതാവ് അധ്യാപകനെ തല്ലുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ പങ്കുവച്ചത് നീക്കം ചെയ്യാനുള്ള നീക്കവും തെലങ്കാന പോലീസ് നടത്തി. ഇതോടെ വീഡിയോ പങ്കുവച്ച ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇവ നീക്കം ചെയ്യാനാവശ്യപ്പെട്ട് എക്‌സ് മെയില്‍ അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി നടത്തുന്ന അതിക്രമങ്ങളെ മൂടിവയ്ക്കാനുള്ള നീക്കം നടത്തുന്ന പോലീസിന്റെ നടപടിക്കെതിരേ വലിയ വിമര്‍ശനമാണ് ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.

ALSO READ: രാമക്ഷേത്രത്തിലെ കാണിക്ക എണ്ണാന്‍ പോയിത്തുടങ്ങിയ ശേഷം കുടുംബത്തിനുണ്ടായത് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച; അറസ്റ്റിലായ പ്രതി അനുകല്‍പ്പ് മിശ്രയെക്കുറിച്ചു നാട്ടുകാര്‍ പറയുന്നത്