01
Jun 2026
Tue
01 Jun 2026 Tue
father son duo electrocuted in Thiruvananthapuram

ലോഡ്ജിൽ മുറിയെടുത്തു പ്രസവം നടത്തിയതിനെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു.
തൃശൂരിൽ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലെ ഈ ലോഡ്ജിൽ 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍.

ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി രണ്ട് ദിവസമായി വിളിച്ചിട്ടു യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു. ഇതോടെ
ജീവനക്കാര്‍ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്സും എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്‍റെ മൃതദേഹങ്ങള്‍ കണ്ടത്. യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ALSO READ:ഹണിറോസിനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമചോദിച്ച് ബോബി ചെമ്മണ്ണൂര്‍