06
Jul 2026
Mon
06 Jul 2026 Mon
england vs mexico

മെക്‌സിക്കോ സിറ്റി: ഇരു ടീമുകളും ആക്രമിച്ച് കളിച്ച ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ആതിഥേയരായ മെക്‌സിക്കോയെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റികളാണ് കളിയുടെ ഗതി നിര്‍ണ്ണയിച്ചത്. ഒടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മെക്‌സിക്കോയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലായിരുന്നു. തുടര്‍ന്ന് അറുപതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി (3-1). ടൂര്‍ണമെന്റില്‍ ഹാരി കെയ്ന്‍ നേടുന്ന ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ഒരു ലോകകപ്പ് പതിപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പവും കെയ്ന്‍ എത്തി.

ALSO READ: എല്ലാം കഴിഞ്ഞു; കണ്ണീരോടെ സുല്‍ത്താനും പടിയിറങ്ങി; നെഞ്ചു തകര്‍ന്ന് ബ്രസീലിയന്‍ ആരാധകര്‍

എന്നാല്‍ വൈകാതെ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഇംഗ്ലണ്ടിന് നഷ്ടമായി. സ്വന്തം പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഹാരി കെയ്ന്‍ നടത്തിയ ഫൗളിന് മെക്‌സിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. 69-ാം മിനിറ്റില്‍ കിക്ക് എടുത്ത രാഹുല്‍ ജിമെനെസിന് പിഴച്ചില്ല. താരം പന്ത് വലയിലെത്തിച്ചതോടെ മെക്‌സിക്കോ സ്‌കോര്‍ 3-2 ആക്കി കുറയ്ക്കുകയും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയും ചെയ്തു.

ആവേശം മുറുകിയ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഇംഗ്ലീഷ് താരം ജാരെല്‍ ക്വാന്‍സ റഫറിയില്‍ നിന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. കടുത്ത ഫൗളിനാണ് താരം പുറത്തായത്. ഒടുവില്‍ മത്സരത്തിന്റെ ബാക്കി സമയം 10 പേരുമായി പ്രതിരോധിച്ചു നിന്നാണ് ഇംഗ്ലണ്ട് വിജയം ഉറപ്പാക്കിയത്.

FIFA World Cup 2026 Round Of 16: 10-Man England Knock Mexico Out