06
Jul 2026
Mon
06 Jul 2026 Mon
Heath minister K Muraleedharan directs to submit report over Medical instruments purchase

ആരോഗ്യവകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍. വിദഗ്ധ സമിതിയാവും പര്‍ച്ചേസ് അന്വേഷിക്കുക. കോവിഡ് കാലവും അന്വേഷണ പരിധിയിലുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് വയനാട് മെഡിക്കല്‍ കോളജിലെ ഗോഡൗണില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും നശിച്ചിരുന്നു. മന്ത്രി നേരിട്ടെത്തി ഇവ കണ്ട് ബോധ്യപ്പെട്ടതിനു ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഏതെങ്കിലും രീതിയുള്ള ക്രമക്കേടുകള്‍ അല്ലെങ്കില്‍ അഴിമതി കണ്ടെത്തിയാല്‍ അത് വിജിലന്‍സിന് കൈമാറാനാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേനയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നത്.

ALSO READ: ഖത്തറില്‍ നിന്ന് ഉംറയ്‌ക്കെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് അമ്മയും മകളും മരിച്ചു