07
Jul 2026
Tue
07 Jul 2026 Tue
Chief minister V D Satheshan will visit Wayanad tomorrow

വയനാട് കള്ളാടിയില്‍ തുരങ്കപാത പദ്ധതിയുടെ സമീപത്തുണ്ടായ മണ്ണിടിച്ചില്‍ മരണം നാലായി. മീനാക്ഷി പാലത്തിനു സമീപമായിരുന്ന മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചില്‍ തുരങ്കപാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും തകര്‍ന്നു. ഏഴുപേരെ മണ്ണിടിച്ചിലില്‍ കാണാതായതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത മഴ കാരണം തുരങ്കപാതയുടെ നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്‌ഐക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: ദുരന്ത മുഖത്തേക്ക് പാഞ്ഞു കയറിയ നീലക്കുപ്പായക്കാരന്‍; വയനാട് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം (Video)