തിരുവനന്തപുരം അമ്പൂരിയില്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ടു നീങ്ങി മൂന്നുവയസ്സുകാരി ഋതുനന്ദ മരിച്ച സംഭവത്തില്‍ അമ്മ ആത്മഹത്യക്കു ശ്രമിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുന്നതിനിടെയായിരുന്ന അമ്മ നിഷ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
|
കുട്ടിയുടെ അച്ഛന്‍ അനുപ്രസാദ് ഓടിക്കുന്ന ട്രാവലര്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. ട്രാവലര്‍ നിര്‍ത്തിയിട്ട ശേഷം സ്പീക്കറില്‍ പാട്ടുവച്ച് ഏവരും ഡാന്‍സ് ചെയ്യുന്നതിനിടെയാണ് ഹാന്‍ഡ് ബ്രേക്ക് കേബിള്‍ പൊട്ടി വാഹനം മുന്നോട്ടുരുണ്ടുനീങ്ങിയത്. മറ്റുള്ളവര്‍ ഓടിമാറിയെങ്കിലും ഋതുനന്ദ വാഹനത്തിന്റെ അടിയില്‍പെടുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുത്രിയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. ഇവിടെ എ്ത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ALSO READ: നവവധുവിനെ വെടിവച്ചുകൊന്ന ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവും 38കാരിയായ കാമുകിയും പിടിയില്‍



