09
Jul 2026
Thu
09 Jul 2026 Thu
nia

റാഞ്ചി: റാഞ്ചിയിലെ ആര്‍.എസ്.എസ് (RSS) ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (NIA) രാജ്യവ്യാപകമായി റെയ്ഡ് നടത്തി. വിവിധ സംസ്ഥാനങ്ങളിലായി 20 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം എന്‍.ഐ.എ തിരച്ചില്‍ നടത്തിയത്. ഉത്തര്‍പ്രദേശില്‍ അഞ്ചും, മഹാരാഷ്ട്രയില്‍ മൂന്നും, ഡല്‍ഹിയില്‍ രണ്ടും കേന്ദ്രങ്ങളിലും ബിഹാര്‍, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 16-നാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ആര്‍.എസ്.എസ് ഓഫീസിന് നേരെ പെട്രോള്‍ ബോംബേറുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ (ISI) ഫണ്ട് ചെയ്യുന്ന ‘തെഹ്രീകെ താലിബാന്‍ ഹിന്ദുസ്ഥാന്‍’ (TTH) എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. എന്‍.ഐ.എ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതികള്‍ ദുബായില്‍ വെച്ചാണ് തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദുബായ് ബന്ധവും സോഷ്യല്‍ മീഡിയ വഴിയുള്ള ആസൂത്രണവും

കേസിലെ പ്രതികളായ സൈഫ് അന്‍സാരി, അമന്‍ അന്‍സാരി എന്നിവര്‍ ദുബായില്‍ വെച്ചാണ് ഷഹബാസ് റാണ (ഭട്ടി) എന്ന പാകിസ്ഥാന്‍ സ്വദേശിയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തീവ്രവാദ ആശയങ്ങളിലേക്ക് മാറുകയും ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കുകയുമായിരുന്നു എന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ദുബായില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ബോട്ടിം ആപ്പ്’ (Botim app), വാട്സ്ആപ്പ് എന്നിവ വഴിയാണ് പ്രതികള്‍ പാക് ഹാന്‍ഡ്ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. റാഞ്ചിയിലെ ഓഫീസ് ആക്രമിച്ചതിന് ശേഷം പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പാകിസ്ഥാനിലുള്ള തങ്ങളുടെ ഹാന്‍ഡ്ലര്‍ക്ക് അയച്ചുനല്‍കിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുന്നത്.

NIA raids 20 locations across several states in RSS office attack probe