05
Jul 2026
Sun
05 Jul 2026 Sun
punjab set on fire

പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുവരാന്‍ എത്തിയ യുവാവിനെ അളിയന്‍ തീക്കൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തരണ്‍ തരന്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടന്നത്. യുവാവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു യുവതിയും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ലൗപ്രീത് സിംഗ്, ഗുര്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭാര്യ സന്ദീപ് കൗറുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 13-നാണ് ഭാര്യയെ തിരികെ വിളിക്കാനായി ലൗപ്രീത് സിംഗ് ഭാര്യവീട്ടിലെത്തിയത്. സംസാരിക്കുന്നതിനിടയില്‍, സന്ദീപ് കൗറിന്റെ സഹോദരനായ സാജന്‍ സിംഗ് ലൗപ്രീതിന്റെ ശരീരത്തില്‍ പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ലൗപ്രീത് ശരീരമാസകലം തീയുമായി ഓടുന്നത് കണ്ട് രക്ഷപ്പെടുത്താനായി എത്തിയതായിരുന്നു സാജന്‍ സിംഗിന്റെ നാത്തൂനായ ഗുര്‍ജീത് കൗര്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുര്‍ജീത് കൗറിനും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്. അക്രമം നടത്തുന്നതിനിടെ പ്രതിയായ സാജന്‍ സിംഗിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍, ഒരാള്‍ മറ്റൊരു വ്യക്തിയുടെ മേല്‍ പെട്ടെന്ന് തീക്കൊളുത്തുന്നതും, തുടര്‍ന്ന് തീ പടര്‍ന്നയാള്‍ രക്ഷപ്പെടാനായി പ്രാണവേദനയോടെ ഓടുന്നതും വ്യക്തമാണ്. ഗുര്‍ജീത് കൗറിലേക്ക് തീ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. സെക്കന്‍ഡുകള്‍ക്കകം അവിടെയുണ്ടായിരുന്ന മൂന്നാമതൊരു വ്യക്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ അതിവേഗം പടരുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സാജന്‍ സിംഗിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Punjab Man Visiting In-Laws To Reconcile With Wife Set On Fire By Brother-In-Law