ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മൊബൈല്‍ഫോണും അപഹരിച്ച 25കാരി അറസ്റ്റില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷദാസ് (25)ആണ് പീച്ചി പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
കഴിഞ്ഞ ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിനെ ഹമിഷദാസ് പീച്ചി ഡാമില്‍വച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഡാമിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിന്റെ കഴുത്തില്‍ കിടക്കുന്ന നാലു പവന്റെ സ്വര്‍ണമാല ഊരി ധരിച്ചു. യുവാവ് എതിര്‍ത്തോടെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ യുവതി എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് വ്യക്തമാവുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം യുവതിയെ പിടികൂടുകയുമായിരുന്നു. യുവതി ഇത്തരത്തില്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ALSO READ: ആത്മഹത്യക്കു ശ്രമിച്ച നവവധുവായ 19കാരി ചികില്‍സയിലിരിക്കെ മരിച്ചു




