14
Jul 2026
Tue
14 Jul 2026 Tue
shivling in freezer

ഫ്രീസറിനുള്ളില്‍ വെള്ളം ഇറ്റുവീണ് രൂപപ്പെട്ട ഐസ് കട്ട ഇപ്പോള്‍ ശിവ ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമായി മാറിയിരിക്കുകയാണ്. ദൈവീകമായ അടയാളമായാണ് പ്രദേശവാസികള്‍ ഇതിനെ കാണുന്നത്. ഇവിടെ പൂക്കളും നാണയങ്ങളും അര്‍പ്പിച്ചുകൊണ്ട് ആളുകള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. ഉത്തര്‍്പ്രദേശിലെ ആഗ്രയിലുള്ള ഒരു വീട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂട് കൂടിയതിനാലും ഭക്തരുടെ തിരക്ക് കാരണവും 2026-ലെ അമര്‍നാഥ് യാത്രയുടെ ആദ്യ ആഴ്ചയില്‍ തന്നെ മഞ്ഞുമലിംഗം 90 ശതമാനത്തിലധികം ഉരുകിപ്പോയ പശ്ചാത്തലത്തിലാണ് ഭഗവാന്‍ ഭോലേനാഥ് (ശിവന്‍) തന്റെ ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് വീട്ടുടമസ്ഥന്‍ എത്തുന്നവരോട് പറയുന്നത്.

ഒരു വശത്ത് ഭക്തര്‍ ഈ കാഴ്ച കാണാനായി വീട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. ഫ്രിഡ്ജ് കൃത്യമായി വൃത്തിയാക്കാത്തതും അറ്റകുറ്റപ്പണികള്‍ നടത്താത്തതും കൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന ഐസ് രൂപപ്പെടല്‍ മാത്രമാണിതെന്നും, ഏതൊരു വസ്തുവിലും ദൈവത്തിന്റെയോ മനുഷ്യന്റെയോ രൂപങ്ങള്‍ ഭാവനയില്‍ കാണുന്ന ‘പാരീഡോലിയ’ (Pareidolia) എന്ന മാനസികാവസ്ഥയാണ് ഇതെന്നുമാണ് യുക്തിവാദികളും നെറ്റിസണ്‍സും പറയുന്നത്. എന്തായാലും കടുത്ത വിശ്വാസവും ശാസ്ത്രീയ യുക്തിയും തമ്മിലുള്ള ഒരു വലിയ തര്‍ക്കത്തിനാണ് ഒരു ഐസ് കട്ട വഴിയൊരുക്കിയിരിക്കുന്നത്.