സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചതായി വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂര്‍ വിയ്യൂര്‍ ഏവന്നൂര്‍ സ്വദേശിനി അനുഷ(28)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം.
|
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐആര്‍എസ് നേടിയതായാണ് അനുഷ വീട്ടുകാരെയടക്കം വിശ്വസിപ്പിച്ചിരുന്നത്. മസൂറി സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിലടക്കം പോയി യുവതി ഫോട്ടോയെടുത്ത് വീട്ടുകാര്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. പരീക്ഷയില്‍ പ്രകടനം മെച്ചപ്പെടുത്താനായി പരിശീലനം തുടരുന്നതായി പറഞ്ഞ് വീട്ടുകാരില്‍നിന്നു പലവട്ടം ഇവര്‍ പണവും വാങ്ങിയിരുന്നു. തലസ്ഥാനത്തെ സ്വകാര്യ അക്കാദമിയില്‍ പരിശീലനം നടത്തുന്ന മറ്റൊരു വിദ്യാര്‍ഥിയില്‍നിന്നു ഇവര്‍ പണം കൈപ്പറ്റിയിരുന്നുവെന്നും മ്യൂസിയം പോലീസ് പറഞ്ഞു.
ALSO READ: അടൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





