ക്ഷേത്ര സന്ദര്‍ശനത്തിനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് മുന്നിലിട്ടുകൊടുത്ത് ഭാര്യ. സംഭവത്തില്‍ യുവതിയും കാമുകനുമടക്കം നാലുപേര്‍ പിടിയിലായി. തമിഴ്നാട് സ്വദേശി രമേശ്(23)ആണ് കൊല്ലപ്പെട്ടത്. ശാന്തിപുരം സ്വദേശി ഹാസിനി(19)യാണ് ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പായിരുന്നു രമേശും ഹാസിനും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.
|
ഹൊസൂറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു രമേശ്. ബാല്യകാല സുഹൃത്തായ യോഗന്ധറു(20)മായി ഹാസിനി പ്രണയത്തിലാവുകയും വിവാഹശേഷവും ഈ ബന്ധം യുവതി തുടരുകയുമായിരുന്നു. ഇതിനിടെ രമേശിനെ ഒഴിവാക്കാന്‍ ഹാസിനും യോഗന്ധറും തീരുമാനിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രമേശിനൊപ്പം ഹാസിനി ബൈക്കില്‍ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു. യാത്രയ്ക്കിടെ തങ്ങളുടെ ലൈവ് ലൊക്കേഷന്‍ ഹാസിനി യോഗന്ധറിന് നല്‍കുകയും ചെയ്തു.
ചുരംറോഡിലൂടെ ക്ഷേത്രത്തിലേക്ക് പോയിക്കൊണ്ടിരിക്കെ മൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് യുവതി തന്റെ ബാഗ് താഴെയിടുകയും ഇതെടുക്കാനായി ബൈക്ക് നിര്‍ത്തിക്കുകയും ചെയ്തു. ഈ സമയം ഇവിടെ കാത്തുനിന്നിരുന്ന കാമുകനും രണ്ടു കൂട്ടാളികളും ഓടിയെത്തുകയും രമേശിനെ ഓടിച്ചിട്ട് കുത്തിക്കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം യുവതി യോഗന്ധറിനും കൂട്ടാളിക്കുമൊപ്പം കുഞ്ഞിനെയുമെടുത്ത് ബൈക്കില്‍ കയറി പോയി.
ഹാസിനിയും കുഞ്ഞും തിരികെ വരാതായതോടെ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് മേഖലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതി രണ്ടുപേര്‍ക്കൊപ്പം ബൈക്കില്‍ ഇരുന്നു പോവുന്ന സിസിടിവി ദൃശ്യവും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രമേശിന്റെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നാണ് ഹാസിനിയെയും കാമുകനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ALSO READ:അന്ന് മെസിയുടെ കൈയിലെ കുഞ്ഞ്; ഇന്ന് ലോകകപ്പ് ഫൈനലില്‍ എതിരാളി




