21
Jul 2026
Tue
21 Jul 2026 Tue
woman committed suicide in Kallambalam

നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ യുവതി തീകൊളുത്തി മരിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം. കുടവൂര്‍ സ്വദേശി മനോജിന്റെ ഭാര്യ വിദ്യയാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിയെ തുടര്‍ന്നായിരുന്നു വിദ്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങിയ വിദ്യ വീട്ടിലെത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് കേസെടുത്തു.

ALSO READ: നാലാം പ്രസവത്തില്‍ നാലുമക്കള്‍; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വാഹനം വാങ്ങാന്‍ സഹായം തേടി യുവതി