മൂന്നു മക്കളുള്ള യുവതിക്ക് നാലാമത്തെ പ്രസവത്തില്‍ ജനിച്ചത് നാലുപെണ്‍കുട്ടികള്‍. ഇതോടെ എട്ടുപേരടങ്ങുന്ന കുടുംബത്തിന് ഒന്നിച്ചു യാത്ര ചെയ്യുന്നതിനുള്ള വാഹനം വാങ്ങാന്‍ സാമ്പത്തിക സഹായത്തിന് അഭ്യര്‍ഥന നടത്തിയ യുവതി. ആസ്ത്രേലിയയിലാണ് സംഭവം. കുടുംബത്തിന് നിലവിലുള്ള കാറില്‍ എട്ടുപേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 10 സീറ്റര്‍ വാന്‍ വാങ്ങാനുള്ള ധനസമാഹരണത്തിന് ഓണ്‍ലൈനില്‍ യുവതി തുടക്കം കുറിച്ചത്.
|
ഒറ്റ പ്രസവത്തില്‍ നാലു മക്കള്‍ ജനിക്കുകയെന്ന അപൂര്‍വ ഭാഗ്യത്തില്‍ സന്തോഷിക്കുന്ന ദമ്പതികള്‍ക്കു പക്ഷേ ഇതുമൂലമുണ്ടായ സാമ്പത്തിക ഭാരം താങ്ങാനാവാതെ വരികയായിരുന്നു. കുട്ടികളുടെ ഡയാപ്പറുകള്‍, വസ്ത്രം, പോഷകാഹാരം തുടങ്ങിയ വാങ്ങുന്നതടക്കമുള്ളതിനു വന്നുചേര്‍ന്ന ചെലവാണ് കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചത്. ബന്ധുക്കളും അയല്‍വാസികളുമൊക്കെ കുടുംബത്തിന് പിന്തുണയുമായി കൂട്ടുനില്‍ക്കുന്നതാണ് നിലവില്‍ ആശ്വാസം പകരുന്നത്.


