വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ 29കാരൻ അറസ്റ്റിൽ. ആലപ്പുഴ ബുധനൂർ എണ്ണയ്ക്കാട്ട് അമ്പാട്ട് പുത്തൻവീട്ടിൽ അനൂപിനെയാണ് ചെങ്ങന്നൂർ ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം എരുമേലിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
യുവതിയുമായി ഇഷ്ടത്തിലായ അനൂപ് വിവാഹ വാഗ്ദാനം നൽകി ഇവരെ പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നു പിന്മാറുകയായിരുന്നു. യുവതി താമസിക്കുന്ന വാടക വീട്ടിലും പ്രതിയുടെ വീട്ടിലുമായി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹാലോചനയിൽ നിന്നും പ്രതി പിന്മാറിയതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് നടുറോഡിൽ രണ്ടാം ഭർത്താവ് യുവതിയുടെ കൈ വെട്ടിമാറ്റി




