25
Jul 2026
Sat
25 Jul 2026 Sat
bengaluru bus sexual harassment

ബെംഗളൂരു: ബെംഗളൂരുവില്‍ ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബസ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം ഡ്രൈവര്‍ ബസ്സ് വഴിയരികില്‍ നിര്‍ത്തി നന്നായി പെരുമാറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം. യാത്രക്കാരന്‍ തൊട്ടടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. ഇതിന് പിന്നാലെ ബസ്സ് നിര്‍ത്തി ബസ് ഡ്രൈവറും സഹയാത്രക്കാരുംഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. യുവതിയോട് ഇയാളെ തല്ലാനും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഹെബ്ബാളില്‍ നിന്ന് മാന്യത ടെക്ക് പാര്‍ക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു ബസിലാണ് സംഭവം. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയില്ല.

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാവിന്റെ ഷര്‍ട്ട് ഊരി മാറ്റിയായിരുന്നു മര്‍ദ്ദനം. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ശേഷം ഡോറുകള്‍ അടച്ചിട്ട ശേഷമായിരുന്നു ഡ്രൈവര്‍ യുവാവിനെ ആക്രമിച്ചത്. ബസ് നിര്‍ത്തിയതോടെ യുവാവ് ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചതോടെയാണ് ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്തത്.

Tags:
Bengaluru bus harassment, Bengaluru crime news Malayalam, Hebbal bus incident, Moral policing Bengaluru bus, Bengaluru police investigation, Kerala news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക