കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് (TMC) മുന്‍ നേതാവിന്റെ അടുത്ത അനുയായിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് വന്‍ തുകയും സ്വര്‍ണ്ണവും പിടിച്ചെടുത്തു. പണം എണ്ണിത്തീര്‍ക്കാന്‍ കൊണ്ടുവന്ന അഞ്ച് കൗണ്ടിംഗ് മെഷീനുകളാണ് കേടായത്. വെസ്റ്റ് ബംഗാളിലെ ബീര്‍ഭൂമില്‍ മീനാര്‍ മൊണ്ടാല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് 28 കോടിയിലധികം രൂപയുടെ കള്ളപ്പണവും 21 കോടി രൂപ വിലമതിക്കുന്ന 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തത്.
|
മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബസ് ഡ്രൈവറായിരുന്ന മീനാര്‍ മൊണ്ടാല്‍, തൃണമൂല്‍ വിമത വിഭാഗത്തില്‍ ചേര്‍ന്ന പ്രമുഖ നേതാവ് അനുബ്രത മൊണ്ടാലിന്റെ അടുത്ത അനുയായിയും കല്ല് വ്യവസായിയുമായ തുളു മൊണ്ടാലിന്റെ ബന്ധുവാണ്. സംഭവത്തില്‍ മീനാര്‍ മൊണ്ടാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും തുളു മൊണ്ടാലിന്റെയും അദ്ദേഹത്തിന്റെ അനധികൃത സിന്‍ഡിക്കേറ്റിന്റെയുമാണെന്ന് മീനാര്‍ പോലീസിനോട് സമ്മതിച്ചു.
Commendable job by our Law Enforcement personnel for the crackdown on Sand Mafia.
Following a precise operation based on source based information, Birbhum Police conducted a major raid under Mohammad Bazar PS targeting the hideout of illegal sand mafia Tullu Mondal alias Mohd… pic.twitter.com/Ln4XJCWKKY
— Suvendu Adhikari (@SuvenduWB) July 29, 2026
ബുധനാഴ്ച രാത്രി ആരംഭിച്ച റെയ്ഡില്‍ ആദ്യ ഘട്ടത്തില്‍ 5.5 കോടി രൂപയാണ് കണ്ടെടുത്തത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ പണത്തിന്റെ അളവ് 28 കോടി കടന്നു. പ്രദേശം കേന്ദ്രീകരിച്ച് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പൊലീസിനെ അഭിനന്ദിക്കുകയും അഴിമതിക്കെതിരെ ‘സീറോ ടോളറന്‍സ്’ നയമായിരിക്കും സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കി എക്‌സില്‍ (X) കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. അനധികൃത മണല്‍-കല്ല് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലില്‍ ചേരിപ്പോര്
വന്‍ തുക പിടിച്ചെടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. തൃണമൂല്‍ എം.എല്‍.എ കുനാല്‍ ഘോഷ്, തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി, പ്രസൂന്‍ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിഷയം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
100 കോടിയുടെ ആഡംബര വിവാഹം
പണം പിടിച്ചെടുത്തതോടെ തുളു മൊണ്ടാല്‍ 2024-ല്‍ ബീര്‍ഭൂമിലെ സൂരിയില്‍ തന്റെ മകളുടെ വിവാഹത്തിനായി നടത്തിയ വന്‍ ആഡംബര ചടങ്ങും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍, സരീന്‍ ഖാന്‍, ബെംഗാളി നടന്‍ അങ്കുഷ് ഹസ്ര തുടങ്ങിയവര്‍ പങ്കെടുത്ത ഈ വിവാഹത്തിന് ഏകദേശം 100 കോടി രൂപ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
West Bengal Cash Recovery, Birbhum Cash Seizure, TMC, Minar Mondal, Tulu Mondal, Suvendu Adhikari, Bengal Sand Mafia
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




