29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
father stabbs daughter in Bengaluru

മകളുടെ ഭാവിവരന്റെ കുടുംബത്തോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ട ശേഷം കോളജ് പ്രഫസറായ മകളെ കോളജിൽ കയറി കുത്തിവീഴ്ത്തി പിതാവ്. ബം​ഗളുരുവിലാണ് സംഭവം. സ്വകാര്യ കോളജിലെ അസിസ്റ്റൻ്റ് പ്രഫസ‍ർ ലക്ഷ്മി ദുർ​ഗയ്ക്കാണ് കുത്തേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാർ ഡ്രൈവറായി ജോലി ചെയ്യുന്ന നാ​ഗേന്ദ്രയാണ് മകളെ ആക്രമിച്ചത്. മകളുടെ വിദ്യാഭ്യാസത്തിനായി തനിക്കു വൻ തുക ചെലവായിട്ടുണ്ടെന്നും മകളുടെ ശമ്പളം തനിക്കു നൽകണമെന്നും നാ​ഗേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം മകളും നാ​ഗേന്ദ്രന്റെ ഭാര്യയും നിരാകരിച്ചു.

ഇതിനിടെ ലക്ഷ്മിക്ക് ഒരു വിവാഹാലോചനയെത്തി. ഇവരോട് 40 രൂപ തനിക്കു നൽകിയാലേ മകളെ വിവാഹം കഴിപ്പിച്ചു നൽകുകയുള്ളൂ എന്ന് നാ​ഗേന്ദ്രൻ പറയുകയുണ്ടായി. ഇതേച്ചൊല്ലിയും വീട്ടിൽ വഴക്കുണ്ടായി.

കഴിഞ്ഞദിവം ഉച്ചകഴിഞ്ഞ മൂന്നോടെ നാ​ഗേന്ദ്രൻ മകൾ ചോദ്യം ചെയ്യുന്ന കോളജിലെത്തുകയും വകുപ്പ് മേധാവിയുടെ ചേംബറിൽ കയറി മകളെ കുത്തിവീഴ്ത്തുകയുമായിരുന്നു. ​ദുർ​ഗയുടെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്.

ALSO READ: കുറഞ്ഞ ചെലവിൽ പട്ടായ കാണാൻ പോയ മൂന്ന് യുവാക്കളെ ബന്ദികളാക്കി പീഡിപ്പിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement