02
Aug 2026
Sun
02 Aug 2026 Sun
Kerala rain

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ മീന്‍പിടിത്ത വിലക്കും തുടരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണം.

ALSO READ:കൊച്ചിന്‍ ഹനീഫയുടെ പുതിയ വീട് സന്ദര്‍ശിച്ച് മമ്മൂട്ടിയും ഭാര്യയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക