ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ സമരത്തിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിലെത്തി മധ്യപ്രദേശ് പൊലീസ്. വെീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ഡാനിഷ് അലി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. മധ്യപ്രദേശിലെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളില്‍ നിന്ന് ഡാനിഷ് അലിയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് മടങ്ങിയത്.
ALSO READ: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു; കുടുംബത്തെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്; സമരം പൊളിക്കാന്‍ പുതിയ തന്ത്രം!
|
ഞായറാഴ്ചയാണ് സംഭവം നടന്നത്. താന്‍ ഡല്‍ഹിയിലാണ് ഉള്ളതെന്നും പൊലീസിന് എന്തെങ്കിലും അറിയണമെങ്കില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഓഫീസിലേക്ക് വരാമെന്നും ഡാനിഷ് അലി പറഞ്ഞു. തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. സിജെപി സമരത്തില്‍ ആദ്യവസാനം പങ്കെടുത്ത വ്യക്തിയാണ് ഡാനിഷ് അലി.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടപടി തുടരുന്നുണ്ട്. ഡല്‍ഹി പൊലീസിനെ പോലെ തന്നെയാണ് മധ്യപ്രദേശ് പൊലീസും പെരുമാറുന്നതെന്നും ഡാനിഷ് അലി ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




