88 കോടിയുടെ നിക്ഷേപതട്ടിപ്പുകേസിൽ ഇന്ത്യക്കാരിയെ നാടുകടത്തി യുഎഇ. സിബിഐയും വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വിശാഖ റാത്തോഡ് എന്ന യുവതിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. വിശാഖ റാത്തോഡിനും ഭർത്താവ് അവിനാഷ് റാത്തോഡിനുമെതിരേ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
|
റാത്തോഡും ഭർത്താവും അടക്കമുള്ളവർ ചേർന്നാണ് വിവിധ പദ്ധതികളിലേക്ക് മാസലാഭം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നിക്ഷേപത്തുക സ്വീകരിച്ചത്. തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ പോലീസ് വിശാഖ റാത്തോഡും ഭർത്താവ് അവിനാഷ് റാത്തോഡും അടക്കമുള്ളവർക്കെതിരേ കേസെടുക്കുകയായിരുന്നു.
യുഎഇയിൽ നിന്ന് നാടുകടത്തിയ വിശാഖയെ പൂനെ വിമാനത്താവളത്തിൽ വച്ച് അന്വേഷണസംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അവിനാഷ് റാത്തോഡിനെ ജൂലൈ 23ന് നാടുകടത്തിയിരുന്നു. ഇയാളെ മുംബൈ വിമാനത്താവളത്തിൽ പിടികൂടുകയും 10 ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


