തിരൂർ: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം പ്രവാസി സെമിനാറോടെ തിരൂരിൽ ആരംഭിച്ചു.സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂർ സൈനുദ്ധീൻ ബാവ ഹാജിയുടെ വസതിയിൽ നിന്നും പതാക സംഘാടക സമിതി വൈസ് ചെയർമാൻ സി കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. തുടർന്ന് ഉസ്മാൻ പൂളക്കോട്ട്ക്യാപ്റ്റനും കെ ടി ഒ ശിഹാബ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ടൗൺ ഹാളിൽ എത്തി പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ പി ലില്ലീസ് പതാക ഏറ്റുവാങ്ങി.
|
തുടർന്ന് തിരൂർ ടൗൺ ഹാളിൽ പ്രവാസം, മാറുന്ന മുഖം- പ്രവാസി ജീവി തങ്ങളുടെ ഭാവി’ എന്ന സെമിനാർ മുൻ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. തിരൂർ നഗരസഭാ ചെയർ പേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, മുൻ മന്ത്രി ഡോ. കെ ടി ജലീൽ, മുൻ ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ സി സജീവ് തൈക്കാട് , അഡ്വ. പി ഹംസ കുട്ടി എന്നിവർ പങ്കെടുത്തു. ടി ഷാജി സ്വാഗതവും സിപി റസാക്ക് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





