പത്തനംതിട്ട മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അച്ഛനടക്കമുള്ള ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 51കാരന് പിടിയില്‍. പെരിനാട് മുണ്ടന്‍മല റബറുംകാലായില് വീട്ടില്‍ അജികുമാറിനെയാണ് പെരിനാട് പോലീസ് പിടികൂടിയത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. അറസ്റ്റിലായ അജികുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
|
2021ലാണ്് ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മകളെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന അച്ഛനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഏഴു കേസുകളാണ് മലയാലപ്പുഴ, പെരിനാട് പോലീസ് സ്റ്റേഷനുകൡലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാര്‍(63), ഗോപാലകൃഷ്ണപിള്ള(62), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയില്‍ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോന് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



