11
Aug 2026
Tue
11 Aug 2026 Tue

കൊല്ലം: കേരളത്തിലെ മാധ്യമപ്രവർത്തകരുടേയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും ആരോഗ്യം അടക്കമുള്ള ക്ഷേമവും തൊഴിലും സംരക്ഷിക്കുന്നതിന് മാധ്യമ ക്ഷേമ ബോർഡ് രൂപീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി എത്രയും വേഗം നടപ്പാക്കണം. മുതിർന്ന മാധ്യമപ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി ഉയർത്തണം. ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ തുകയുടെ പകുതിയാക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലെ പി.എൻ. പ്രസന്നകുമാർ നഗറിൽ നടന്ന പ്രതിനിധി സമ്മേളനമാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
പ്രതിനിധി സമ്മേളനം കർണാടക സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് ആർ.പി. സാംബസദാശിവ റെഡി ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സീരിയൽ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി. ചെക്കുട്ടി, ഫോറം വൈസ് പ്രസിഡന്റുമാരായ ഹരിദാസൻ പാലായിൽ, ഹക്കിം നട്ടാശേരി, സണ്ണി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ. ഹസൻകോയ, പി. അജയകുമാർ, പി. ബാലകൃഷ്ണൻ, കെ. സുന്ദരേശൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സുധീശൻ, എം. ബാലഗോപാലൻ, ഫോറം കൊല്ലം ജില്ലാ സെക്രട്ടറി എം.എ. മജീദ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം അഡ്വ. വിഷ്ണു മോഹൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ, ഫോറം രക്ഷാധികാരികളായ ഡോ. നടുവട്ടം സത്യശീലൻ, എ. മാധവൻ എന്നിവരും പല്ലിശേരിയും സംസാരിച്ചു. പ്രതിനിധി സമ്മേളന ചർച്ചകളിൽ വർഗീസ് കോയിപ്പള്ളി, പി.പി. അബൂബക്കർ, പഴയിടം മുരളി, വി.വി പ്രഭാകരൻ, സി.കെ.എ. ജബ്ബാർ, തോമസ് ഗ്രിഗറി, സി.എം. നൗഷാദാലി, എൻ. ധനഞ്ജയൻ, എം.എൻ. സുരേഷ്, ജെ അജിത് കുമാർ, ആർ.എം. ദത്തൻ, കെ.പി.ഓ. റഹ്മത്തുള്ള, ബാലകൃഷ്ണൻ കുന്നമ്പത്ത്, എം ജയചന്ദ്രൻ, പ്രേംചന്ദ് എന്നിവർ സംസാരിച്ചു.

ALSO READ: ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു; പിന്നാലെ യുവാവ് ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക