നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ കാസര്‍കോട് സ്വദേശി ഐജ മഹേഷിന്റെ സഹോദരന് മംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കാസര്‍കോട് പള്ളിക്കര മുക്കൂട് സ്വദേശി അര്‍ജുനെ(24)യാണ് ബജ്പെയ്ക്കടുത്ത് മറവൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു.
|
ദുബയിലായിരുന്ന അര്ജുന് ഞായറാഴ്ചയാണ് മംഗളുരുവില്‍ വിമാനമിറങ്ങിയത്. രാത്രിയോടെ ഹോട്ടലില്‍ യുവാവ് മുറിയെടുക്കുകയും ചെയ്തു. രാവിലെ യുവാവ് മുറി തുറക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദുബയില്‍ നിസാന്‍ കമ്പനിയില്‍ ജോലി ഓട്ടോമൊബൈല്‍ എന്‍ജിനീയറായിരുന്നു അര്ജുന്.
ALSO READ: ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



