10
Aug 2026
Mon
10 Aug 2026 Mon
tg mohan das got bail

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നതടക്കമുള്ള പരാമർശങ്ങളുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം. വഞ്ചിയൂർ കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ടി ജി മോഹൻദാസിനോടു കോടതി നിർദേശിച്ചു. നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഹാജരാകേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്വേഷണ സംഘവുമായി സഹകരിക്കണം, എപ്പോൾ അന്വേഷണ സംഘം വിളിച്ചാലും ഹാജരാകണം, തെളിവ് നശിപ്പിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്ന് ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ തുടർച്ചയായി ഹാജരാകണം, രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല, അത്തരത്തിലുള്ള കേസുകൾ ഉണ്ടാകരുത്, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് മോഹന്‍ദാസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നുള്ള സൈബർ ക്രൈം പോലീസ് സംഘം ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോ ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക