കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാര്‍ഥിനികളെ വീട്ടില്‍ക്കയറി ഒരുമിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിദ്യാര്‍ഥിനികളുടെ നഗ്‌ന ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി.
|
ആദ്യം പെണ്‍കുട്ടികളില്‍ ഒരാളെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി അവളുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും ഒരേ സമയം പ്രണയം നടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പോത്തന്‍കോടുള്ള വീട്ടില്‍ എത്തി. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് യുവാവ് അകത്തു കയറിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് പ്രതി സ്ഥലം വിട്ടത്. ഈ സംഭവത്തിന് ശേഷം ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ഐഡി ഇയാള്‍ ബ്ലോക്ക് ചെയ്തു. ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. തുടര്‍ന്ന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തന്‍കോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിലവില്‍ രണ്ട് പോക്‌സോ കേസുകള്‍ തളിപ്പറമ്പ് സ്റ്റേഷനിലുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





