11
Aug 2026
Tue
11 Aug 2026 Tue
VINU PRASAD

ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ജീപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിന് എത്തിച്ച ശേഷം തിങ്കളാഴ്ച രാത്രി ജീപ്പില്‍ വിശ്രമിക്കാന്‍ പോയതായിരുന്നു വിനു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ജീപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു.

Tags: Kozhikode News, Vinu Prasad Death, Kozhikode Medical College, Kerala News, Mystery Death, Kerala Police, Crime News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക