ഏറെക്കാലമായി വാഹനപ്രേമികൾ കാത്തിരുന്ന മഹീന്ദ്രയുടെ സ്കോർപിയോ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് ഔദ്യോഗികമായി അനാവരണം ചെയ്തു. സ്കോർപിയോ ലൈഫ്‌സ്റ്റൈലർ എന്ന പേരിലാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 2023-ൽ അവതരിപ്പിച്ച ഗ്ലോബൽ പിക്കപ്പ് ആശയത്തിന്റെ ഉൽപ്പാദന രൂപമാണ് പുതിയ വാഹനം.
|
സ്കോർപിയോ എൻ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനത്തിന് ഇരട്ട ക്യാബിൻ രൂപകൽപ്പനയും പിന്നിൽ പ്രത്യേക ചരക്ക് ഭാഗവുമുണ്ട്. കരുത്തുറ്റ രൂപകൽപ്പനയ്‌ക്കൊപ്പം ഓഫ്-റോഡ് ശേഷിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
ടൊയോട്ട ഹൈലക്സും ഇസുസു ഡി-മാക്സ് വി-ക്രോസും ഉൾപ്പെടെയുള്ള ലൈഫ്‌സ്റ്റൈൽ പിക്കപ്പുകളോടാകും പുതിയ മഹീന്ദ്ര വാഹനം മത്സരിക്കുക. ആഗോള വിപണികളിൽ ലൈഫ്‌സ്റ്റൈലർ എന്ന പേരിലും ഇന്ത്യയിൽ സ്കോർപിയോ ലൈഫ്‌സ്റ്റൈലർ എന്ന പേരിലുമാണ് വാഹനം എത്തുക.
വില 19.79 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രഖ്യാപനം. എന്നാൽ ഇന്ത്യയിലെ വിൽപ്പന ഉടൻ ആരംഭിക്കില്ല. 2027 ഏപ്രിലോടെ വിപണിയിലെത്തിക്കാനാണ് നിലവിലെ പദ്ധതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





