15
Aug 2026
Sat
15 Aug 2026 Sat
son kills parents in Ezhukumvayal days after went back from de adiction center

ലഹരിവിമുക്ത കേന്ദ്രത്തിലെ ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിലാണ് സംഭവം. പാറത്തറയില്‍ ആന്റണി എന്ന അപ്പച്ചന്‍, ഭാര്യ വല്‍സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളി രാത്രി ഒമ്പതരയോടെയാണ് സംഭവം. ദമ്പതികളുടെ മകന്‍ അജീഷ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യശേഷം ഫോട്ടോയെടുത്ത അജീഷ് ഇത് ബന്ധുവിന് അയച്ചുനല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ ചോരയില്‍ കുളിച്ച അജീഷ് കൊന്ത കൈയില്‍ പിടിച്ച് ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാതാപിതാക്കളെ ദൈവത്തിന്റെ അടുത്തേക്ക് പറഞ്ഞയച്ചു എന്നാണ് അജീഷ് വന്നവരോട് പറഞ്ഞത്. എഐ ആണ് ചെയ്യിച്ചതെന്നും അജീഷ് പറഞ്ഞു.

ALSO READ: പുലർച്ചെ മൂന്നരയ്ക്ക് തമിഴ്നാട്ടിൽ പെരുവഴിയിലായ മമ്മൂട്ടിക്കും സംഘത്തിനും കേരളത്തിലേക്ക് വഴികാട്ടിയ യുവാവിന്റെ കഥ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക