17
Aug 2026
Mon
17 Aug 2026 Mon
MADHYA PRADESH CRPF JAWAN

മധ്യപ്രദേശിലെ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അടുത്ത വര്‍ഷം വിരമിക്കാനിരുന്ന സി.ആര്‍.പി.എഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. സീധി ജില്ലയിലെ മഝൗളി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ക്രൂരത അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് സീധി ജില്ലാ ജയിലിലേക്ക് അയക്കുകയും ചെയ്തു.

വീടിന് പുറത്തേക്ക് പോയ കുട്ടി തിരികെയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് രക്തസ്രാവത്തോടെ കരഞ്ഞുകൊണ്ട് കുട്ടി തിരിച്ചെത്തിയത്.

അയല്‍വാസിയായ 59 വയസ്സുകാരന്‍ വായ മൂടിക്കെട്ടി ഉപദ്രവിക്കുകയായിരുന്നുവെന്ന് കുട്ടി അമ്മയോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി മുന്‍പും സമാനമായ കേസില്‍ ആരോപണം നേരിട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക