24
Aug 2026
Mon
24 Aug 2026 Mon
three police officers suspended over consuming liquor during duty

ഓണാഘോഷത്തിനിടെ മദ്യപിച്ച മൂന്ന് പോലീസുകാർ മിന്നൽ പരിശോധനയറിഞ്ഞ് സ്റ്റേഷനിൽ നിന്ന് മുങ്ങി. ഇതോടെ ഡ്യൂട്ടിയിൽ ഹാജരാവാതിരുന്ന ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം അരുവിക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു. പരിശോധനയിൽ മൂന്ന് പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി.

വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതിന് മുമ്പ് മൂന്ന് പേരും സ്ഥലംവിട്ടതായും കണ്ടെത്തി. ഇതുസംബന്ധിച്ച് നെടുമങ്ങാട് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി നടപടി സ്വീകരിച്ചത്.

ALSO READ: എച്ച്-1ബി, എഫ്-1 വിസകൾക്ക് ഫീസ് ഒരു കോടി രൂപ; ഇന്ത്യക്കാർക്ക് തിരിച്ചടി, അമേരിക്കയിൽ പുതിയ കുടിയേറ്റ നിയന്ത്രണ നീക്കം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക