തൃശൂര്‍: ട്രാന്സ്വുമണ് ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂട്യൂബര്‍ ഹെലന് ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഹെലന് ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
|
അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസാണ് ധന്യക്കെതിരേ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ആറുവകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
നേരത്തെ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിച്ച സംഭവത്തില്‍ ധന്യയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്.
TAGS: Helen of Sparta news, Deepti Kalyani news, Thrissur cyber police case, Transwoman abuse case, Kerala news Malayalam, Breaking news Malayalam, Social media news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



