29
Aug 2026
Sat
29 Aug 2026 Sat
Sowbhagya Venkitesh Against Misbehaviour In Movie Theatres

സിനിമാ തിയറ്ററുകള്‍ക്കുള്ളില്‍ മറ്റു പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് കാണാന്‍ പോയപ്പോഴുണ്ടായ ദുരനുഭവമാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമ കാണുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ചില ആളുകള്‍ അനാവശ്യ കമന്റുകള്‍ അടിച്ചും ഉച്ചത്തില്‍ അശ്ലീല ശബ്ദങ്ങള്‍ ഉണ്ടാക്കിയും പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ തീര്‍ത്തും ശല്യപ്പെടുത്തുകയായിരുന്നുവെന്ന് സൗഭാഗ്യ വെളിപ്പെടുത്തുന്നു. തിയറ്ററുകള്‍ക്കുള്ളിലെ ഇത്തരം മോശം സംസ്‌കാരം നല്ലൊരു സിനിമാ അന്തരീക്ഷത്തെയാകെ നശിപ്പിക്കുകയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ALSO READ: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അവസരം; ഇന്ന് കുറഞ്ഞത് 2000 രൂപയിലേറെ

സിനിമ തിയറ്ററിനുളളിലെ ലൈംഗിക വൈകൃതമുളള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയറ്ററുകളും നശിപ്പിക്കുന്നതെന്ന് സൗഭാഗ്യ തുറന്നടിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സമയം മുഴുവന്‍ ഇത്തരം വ്യക്തികള്‍ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എ റേറ്റഡ് രംഗങ്ങളെന്ന് പറയപ്പെടുന്ന സിനിമയിലെ രംഗങ്ങളെക്കാള്‍ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സൗഭാഗ്യയുടെ പ്രതികരണത്തിന് പിന്നാലെ നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായെത്തുന്നത്. തിയറ്ററുകളില്‍ വന്ന് കുടുംബാംഗങ്ങള്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ചിലര്‍ നടത്തുന്ന അനാവശ്യ കൂവലുകളും മോശം പെരുമാറ്റങ്ങളും തടയാന്‍ തിയേറ്റര്‍ ഉടമകളും അധികൃതരും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ചിലര്‍ അഭിപ്രായപ്പെട്ടു.

പൊതുയിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് പ്രാഥമിക വിവരമില്ലാത്തവരാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. തിയറ്ററിനുള്ളില്‍ കാണിക്കുന്ന ഈ അനാഗരികതയെ ഒരു വന്‍ കാര്യമായി കാണുന്ന ചില ‘പൊതുശല്യങ്ങള്‍’ കാരണം മാന്യമായി സിനിമ കാണാനെത്തുന്നവരുടെ സമാധാനം നഷ്ടപ്പെടുന്നുവെന്ന അഭിപ്രായത്തോടെയാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Tags: Sowbhagya Venkitesh news, Sowbhagya Venkitesh Instagram story, Toxic movie review Malayalam, Geethu Mohandas Yash Toxic, Entertainment news Malayalam, Cinema news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക