01
Aug 2026
Sun
01 Aug 2026 Sun
woman dies by jumps from hotel building in Kollam

കൊല്ലത്ത് യുവതി ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജങ്ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽനിന്ന് യുവതി താഴേക്കു ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. ശനി വൈകിട്ട് 6 നാണു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20 മുതൽ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.

ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

ALSO READ: രക്ഷാബന്ധൻ ആഘോഷിക്കാൻ ഒത്തുകൂടിയ നാലു സഹോദരങ്ങളിൽ മൂന്നുപേർ വാഹനമിടിച്ചു മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക