31
Aug 2026
Mon
31 Aug 2026 Mon
rape in bus

ന്യൂഡല്‍ഹി: കനത്ത മഴയില്‍ സഹായം ചോദിച്ച് ബസില്‍ കയറിയ 16-കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മൈന്‍പുരി സ്വദേശിയായ പെണ്‍കുട്ടിയാണ് 47 കിലോമീറ്ററോളം സഞ്ചരിച്ച ബസിനുള്ളില്‍ ക്രൂരമായ അതിക്രമത്തിനിരയായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഗസ്റ്റ് 4-ന് രാത്രിയായിരുന്നു സംഭവം. വീട്ടുകാരുമായി പിണങ്ങി നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കനത്ത മഴയിലും ഇരുട്ടിലും വഴി തെറ്റി പെണ്‍കുട്ടി നോയിഡയിലെ പരി ചൗക്കില്‍ ഇറങ്ങി. സഹായം അഭ്യര്‍ത്ഥിച്ച് കൈ കാണിച്ചതിനെ തുടര്‍ന്നാണ് ആ സമയത്ത് അതുവഴി വന്ന ആളൊഴിഞ്ഞ സ്ലീപ്പര്‍ ബസ് നിര്‍ത്തിയത്.

ALSO READ: ഖര്‍ഗെയുടെ സന്ദര്‍ശനം; ശുദ്ധികലശം നടത്തിയവര്‍ക്ക് കേസില്ല; ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിക്കെതിരേ നടപടി

നോയിഡ സെക്ടര്‍ 63-ലേക്ക് പോവുകയാണെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ബസില്‍ കയറ്റിയ ശേഷം ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഉപദ്രവിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ലീപ്പര്‍ ബസിലെ കര്‍ട്ടനുകള്‍ താഴ്ത്തി പുറത്തുകാണാത്ത വിധം മറച്ചാണ് ഇവര്‍ കൃത്യം നടത്തിയത്.

തുടര്‍ന്ന് കാശ്മീരി ഗേറ്റ് ബസ് ടെര്‍മിനലിന് സമീപമുള്ള റിംഗ് റോഡില്‍ പെണ്‍കുട്ടിയെ തള്ളിവിട്ട് പ്രതികള്‍ കടന്നുകളഞ്ഞു. പരിഭ്രാന്തയായ വിദ്യാര്‍ത്ഥിനി കാശ്മീരി ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിമര്‍പൂരിലെ ബസ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പോലീസ് പ്രതികളെ പിടികൂടി ബസ് കസ്റ്റഡിയിലെടുത്തു.

പഴ കേടുപാടുകള്‍ തീര്‍ത്ത് സൂരജ്പൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും തിമര്‍പൂരിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആളൊഴിഞ്ഞ ബസിലേക്ക് പെണ്‍കുട്ടിയെ കയറ്റിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക