04
Sep 2026
Fri
04 Sep 2026 Fri
ksu leader arrested

കാക്കനാട്: കോളജിലെ അധ്യാപകരുടെയും കുടെ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ശ്രീഹരിയാണ് പിടിയിലായത്. ശ്രീഹരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.എസ്.യു യൂനിറ്റ് മീഡിയ കോഓഡിനേറ്ററും വിഡിയോ എഡിറ്ററുമാണ് ശ്രീഹരിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരുമാസം മുമ്പാണ് മീഡിയ ശ്രീഹരിയെ കോഓഡിനേറ്ററാക്കിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ ഇയാളെ പുറത്താക്കിയെന്നും കെ.എസ്.യു ഭാരവാഹികള്‍ പറഞ്ഞു.

കോളജിലെ പരിപാടികളുടെ വിഡിയോ ഷൂട്ട് ചെയ്യുകയും ഇതില്‍നിന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. ടെലഗ്രാം എഐ ചാറ്റ് ബോട്ട് ഉപയോഗിച്ചാണ് മോര്‍ഫിങ് നടത്തിയത്.

ALSO READ: 

ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പണം നല്‍കിയതിന്റെ വിവരങ്ങള്‍ ടെലഗ്രാം ചാറ്റില്‍ നിന്ന് ലഭിച്ചു. ഒരു വര്‍ഷത്തോളമായി ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി. നൂറുകണക്കിന് വിദ്യാര്‍ഥിനികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ശ്രീഹരിയെ കോളജില്‍നിന്ന് പുറത്താക്കി. പിന്നീട് മാനേജ്മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയതായി കോളജ് അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍, ശ്രീഹരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും രക്ഷിതാവിനൊപ്പം പോകാന്‍ കോളജ് അധികൃതര്‍ അനുവദിച്ചെന്നും മറ്റും ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാലിന്റെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. കോളജിനകത്തു നിന്ന് ഇയാള്‍ക്ക് ചിലരുടെ സഹായം ലഭിച്ചതായാണ് സൂചന.

Tags: Kakkanad News, Bharat Mata College, Telegram Morphing Case, Student Arrested Kakkanad, Cyber Crime Kerala, Ernakulam News, Kerala News, AI Morphing Cyber Case

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക