05
Sep 2026
Sat
05 Sep 2026 Sat
coimbatore-stray-dogs-save-woman-from-sexual-assault

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ രക്ഷകരായി തെരുവ് നായ്ക്കള്‍. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയപാതയില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ ഭാഗത്ത് റെയില്‍വെ പാലത്തിന് താഴെയുള്ള പ്രദേശത്ത് റോഡരികില്‍ കിടക്കുകയായിരുന്നു യുവതി. ഇതുവഴി കടന്നുപോയ പ്രതി യുവതിയെ കണ്ടതോടെ അവിടെ നിന്നു.

തുടര്‍ന്ന് പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിക്ക് നേരെ നീങ്ങുകയായിരുന്നു. ഈ സമയത്താണ് റോഡിലുണ്ടായിരുന്ന രണ്ട് തെരുവ് നായ്ക്കള്‍ കുരച്ച് കൊണ്ട് യുവാവിന് നേരെ അടുത്തത്.

ഇതോടെ യുവാവ് ഒരു കല്ലെടുത്ത് നായ്ക്കളെ അകറ്റി. തുടര്‍ന്ന് യുവതിയെ കടന്നു പിടിച്ചതോടെ നായ്ക്കള്‍ കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. യുവതി രക്ഷയ്ക്ക് വേണ്ടി അലറി വിളിക്കുന്നതും നായ്ക്കളുടെ ആക്രമണത്തില്‍ രക്ഷയില്ലാതെ അക്രമി ഓടി രക്ഷപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് തെരുവുനായ്ക്കള്‍ രക്ഷകരാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാണ്.

Tags: Coimbatore News, Stray Dogs Save Woman, Coimbatore Crime News, Tamil Nadu News, Viral CCTV Video, Coimbatore Police Arrest, Tamil Nadu Crime News

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക