12
Sep 2026
Sat
12 Sep 2026 Sat
two plus two students drown in Achankovil river

പത്തനംതിട്ട കോന്നിയിൽ അച്ചൻകോവിലാറ്റിൽ രണ്ടു പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി പി എസ് വി പി എം എച്ച് എസ്എസ് സ്കൂളിലെ വിദ്യാർഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു മൂന്നം​ഗ സംഘം. അപകടത്തിൽപ്പെട്ട മൂന്നാമനെ രക്ഷപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശവാസികളുടെ മുന്നറിയിപ്പ് അവ​ഗണിച്ച് വിദ്യാർഥികൾ ആഴമുള്ള ഭാ​ഗത്ത് കുളിക്കാനിറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഗസയിൽ ഇസ്രയേൽ നടത്തുന്നത് സ്റ്റേറ്റ് ഭീകരതയെന്ന് മലേഷ്യൻ പ്രധാനമന്ത്രി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക