21
Sep 2026
Mon
21 Sep 2026 Mon

ലിഫ്റ്റിനും കെട്ടിടത്തിന്റെ ചുമരിനുമിടയിൽ കുടുങ്ങിയ 40കാരനെ 90 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം.
മുരളി എന്നയാളാണ് അപകടത്തിൽപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച ഭാര്യയ്ക്കൊപ്പം ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് രണ്ടാം നിലയിലേക്ക് ലിഫ്റ്റിൽ യാത്ര ചെയ്യുകയായിരുന്നു. രണ്ടാം നിലയിലെത്തിയ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ആരോ ലിഫ്റ്റിന്റെ ബട്ടൺ അമർത്തിയതോടെ ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് നീങ്ങുകയായിരുന്നു.
ഇതോടെ മുരളിയുടെ ഒരു കാൽ ലിഫ്റ്റിനുള്ളിലും മറ്റേ കാൽ ലാൻഡിങ്ങിലുമായി. രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയിലെ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ ശരീരം കുടുങ്ങുകയായിരുന്നു.

രാവിലെ 9.15ഓടെ പ്രദേശവാസികൾ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ (HYDRAA) കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. 9.30ഓടെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ലിഫ്റ്റിന്റെ ഘടനയുടെ ഒരു ഭാഗം പൊളിച്ചുമാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോയത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് മുരളിയെ പുറത്തെടുത്തത്. ഏകദേശം 90 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിൽ രാവിലെ 10.50ഓടെ ഇയാളെ സുരക്ഷിതമായി പുറത്തെടുത്തു.

കാലിന് ഒടിവേറ്റ മുരളിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ്.ലിഫ്റ്റ് പഴയതായിരുന്നെന്നും അതിലെ സെൻസറുകൾ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്നുമാണ് HYDRAA അധികൃതർ അറിയിച്ചത്.

ALSO READ:രാത്രി ഇരുചക്രവാഹനത്തിലെത്തിയ യുവാവിനും യുവതിക്കും നേരെ കൈയേറ്റം; യുവതിയെ സ്വകാര്യ ഭാഗത്തു പിടിച്ചുയർത്തി അക്രമി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക