അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ അപൂർവ സംഭവം. കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ ലെതൽ ഇൻജക്ഷൻ വഴി വധിക്കാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചില്ല. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
50കാരിയായ പൈക്ക് 1996ൽ 19കാരിയായ കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 18ാം വയസ്സിലാണ് പൈക്ക് കാമുകനൊപ്പം ചേർന്ന് കുറ്റകൃത്യം നടത്തിയത്.
|
സംഭവത്തെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ ഈ വർഷം ബാക്കിയുള്ള എല്ലാ വധശിക്ഷകളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. സംഭവത്തിൽ എന്താണ് പിഴച്ചതെന്ന് കണ്ടെത്താൻ മൂന്നാം കക്ഷിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും ഗവർണർ അറിയിച്ചു.
ടെന്നസിയിൽ 200 വർഷത്തിലേറെയായി വധശിക്ഷ നേരിടുന്ന ആദ്യ വനിതയാകുമെന്നായിരുന്നു പൈക്കിന്റെ കാര്യത്തിൽ കരുതിയിരുന്നത്. 2026ൽ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ALSO READ : അജ്മാനിലെ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് 1.71 കോടി രൂപ നഷ്ടപരിഹാരം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





