മുസ്ലിം ലീഗ് നേതൃത്വത്തില്‍ അഴിച്ചു പണി. മന്ത്രിമാരെയും എംഎല്‍എമാരെയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി, ഒറ്റപ്പദവി കര്‍ശനമായി നടപ്പാക്കുകയാണ്. ലീഗ്. ഇതിന്റെ ഭാഗമായി മന്ത്രിമാരായ കെഎം ഷാജി. എന്‍ ഷംസുദ്ദീന് എന്നിവരെ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിവാക്കി. ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ‘ഒറ്റപ്പദവി’ കർശനം: മുസ്ലിം ലീഗ് സംഘടനയിൽ ‘ഒറ്റപ്പദവി’ നയം കർശനമാക്കി; മന്ത്രിമാരെയും എംഎൽഎമാരെയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രം ഇളവ്.
- ജി്ല്ലകളിൽ പിടിമുറുക്കി കുഞ്ഞാലിക്കുട്ടി: കോഴിക്കോട്, കാസർകോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിൽ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം ആധിപത്യം ഉറപ്പിച്ചു.
- പുതിയ ജില്ലാ അധ്യക്ഷന്മാർ: കാസർകോട് ജില്ലാ പ്രസിഡന്റായി എൻ.എ. നെല്ലിക്കുന്നും കോഴിക്കോട് ജില്ലാ പ്രസിഡന്റായി ടി.ടി. ഇസ്മായിലും ചുമതലയേൽക്കും.
- ബോർഡ്-കോർപ്പറേഷൻ പദവികൾ: യു.ഡി.എഫിൽ ധാരണയായ 20 ബോർഡ്/കോർപ്പറേഷൻ അധ്യക്ഷ പദവികളിലേക്ക് ലീഗ് പ്രതിനിധികളുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും.
നേൃപദവികളില് നടത്തിയ അഴിച്ചുപണിയോടെ ജില്ലകളില്‍ പിടിമുറുക്കി കുഞ്ഞാലിക്കുട്ടി പക്ഷം. കോഴിക്കോടും കാസര്‍കോഡും കുഞ്ഞാലിക്കുട്ടി പക്ഷം പിടിച്ചെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി ടിടി ഇസ്മായിലും കാസര്‍കോഡ് ജില്ലാ പ്രസിഡന്റായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നും ചുമതലയേല്‍ക്കും.
മലപ്പുറം ജില്ലയിലും നേതൃത്വത്തില്‍ മാറ്റംവന്നിട്ടുണ്ട്. പി അബ്ദുല്‍ ഹമദ് സംസ്ഥാന വൈസ് പ്രസിഡന്റാവും. എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, ആബിദ് ഹുസൈന് തുടങ്ങിയവരെയും നേതൃപദവികളില്‍ നിന്ന് മാറ്റി.
ജില്ലാ കമ്മിറ്റികളില്‍ കുഞ്ഞാലിക്കുട്ടിക്ക് മേല്‍ക്കൈ
ജില്ലാ കമ്മിറ്റികളിലും എംഎല്‍എമാര്‍ ആയവരെ മാറ്റി. കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തെ മാറ്റി കുഞ്ഞാലിക്കുട്ടി പക്ഷത്തുള്ള എന്‍എ നെല്ലിക്കുന്നിനെ പ്രസിഡന്റായി കൊണ്ടുവന്നു. മുനീര്‍ ഹാജിയാണ് ജനറല്‍ സെക്രട്ടറി.
കുഞ്ഞാലിക്കുട്ടിക്ക് വലിയ സ്വാധീനം ഇല്ലാത്ത കോഴിക്കോട് ജില്ലയിലും ഇത്തവണ കാര്യങ്ങള്‍ മാറി. എംഎകെ മുനീര്‍, കെഎം ഷാജി പക്ഷത്തിനാണ് കോഴിക്കോട് ജില്ലയില്‍ മേല്‍ക്കൈയുണ്ടായിരുന്നത്. ഇത്തവണ ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമെല്ലാം പികെ കുഞ്ഞാലിക്കുട്ടി പക്ഷക്കാരാണ്.
പ്രസിഡന്റായി ടിടി ഇസ്മായില്‍, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറര്‍ എന്‍സി അബൂബക്കര്‍, വൈസ് പ്രസിഡന്റ് അനീസ് ആദം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും പികെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ആധിപത്യം.
ബോര്‍ഡ്, കോര്‍പറേഷനുകളില്‍ ലീഗ് 20 അധ്യക്ഷ സ്ഥാനങ്ങള്‍
ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങളിലേക്കുള്ള മുസ്ലിം ലീഗ് നോമിനികളെ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം. ലീഗിന് 20 അധ്യക്ഷപദവി നല്‍കാനാണ് യു.ഡി.എഫില്‍ പ്രാഥമിക ധാരണ.
ലീഗുമായുള്ള ചര്‍ച്ചകളും ബോര്‍ഡ്, കോര്പ്പറേഷന് വിഭജനവും നേരത്തേതന്നെ ധാരണയായിരുന്നു. 20-ല്‍ കൂടുതല്‍ അധ്യക്ഷസ്ഥാനം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഒരു കാബിനെറ്റ് പദവിയും. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി നിയമിച്ചതോടെ കാബിനെറ്റ് പദവി ഇതിനകം കിട്ടി.
വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി അന്പതോളംപേരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മിഷന്, പിന്നാക്കവിഭാഗ കമ്മിഷന്, വനിതാകമ്മിഷന് തുടങ്ങിയവയില്‍ ലീഗിന് പ്രാതിനിധ്യമുണ്ടാകും.
നിയമസഭാതിരഞ്ഞെടുപ്പില്‍ പരിഗണിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയവര്‍ക്കായിരിക്കും അധ്യക്ഷസ്ഥാനങ്ങളില്‍ മുന്‍ഗണന.
മലപ്പുറത്തുനിന്നുള്ളവരാകും പട്ടികയില്‍ മുന്നില്‍. മുന്‍ എം.എല്‍.എ. പി. അബ്ദുല്‍ഹമീദ്, സി.പി. സെയ്തലവി, മുന്‍ മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പരിഗണനാപട്ടികയില്‍ ഇടംകണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കോഴിക്കോട്ടുനിന്ന് ഷാഫി ചാലിയം, ഉമ്മര്‍ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര എന്നിവരുടെ പേരുകളുണ്ട്. വനിതാ ലീഗില്‍നിന്ന് ജയന്തി രാജന്, സുഹ്റ മമ്പാട് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് എം.സി. മായിന്‍ ഹാജിയുടെ പേര് കേള്‍ക്കുന്നുണ്ട്. സോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്, പി. സുരേന്ദ്രന്, പി.എം. സാദിഖലി, ഷാഫി ചാലിയം തുടങ്ങിയവരെ പരിഗണിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Tags: Muslim League, PK Kunhalikutty, Muslim League News, One Person One Post Policy, KM Shaji, MK Muneer, Kerala Politics, Kerala News Malayalam, Regional News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



