11
Oct 2026
Sun
11 Oct 2026 Sun
Satheesh Antony Arrested After 26 Years Alakode Police

കണ്ണൂര്‍ പാനുണ്ടയില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ആറു വസ്സുകാരി കുളത്തില്‍ വീണു മരിച്ചു. പാനുണ്ട ലൈബ്രറിക്ക് സമീപത്തെ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മിര്‍സയാണ് മരിച്ചത്. നാട്ടുകാര്‍ എല്ലാ ഞായറാഴ്ച്ചയും കുളത്തിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്താറുണ്ട്. അതിനിടെയാണ് ദുരന്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശൂചീകരണത്തിനിടെ മിര്‍സ കുളത്തിന് സമീപത്തേക്ക് എത്തുകയും അബദ്ധത്തില്‍ കാല്‍തെറ്റി വീഴുകയുമായിരുന്നു എന്നാണ് കരുതുന്നത്. കുളത്തില്‍ അധികം വെള്ളമില്ലെങ്കില്‍ പടവില്‍ തല തട്ടിയാണ് മരിച്ചതെന്നാണ് കരുതുന്നത്. കുട്ടി വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags: Satheesh Antony Arrested, Alakode Police Station, Kasaragod Crime News, Kannur News Malayalam, Fugitive Arrested Kerala, Kerala Crime News, Kerala Police Action

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക