13
Oct 2026
Tue
13 Oct 2026 Tue
saudi tourist visa

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വിമാന സർവീസുകളിൽ തടസ്സം നേരിടുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സമയവും സർവീസ് നിലയും വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. വിമാനങ്ങൾ റദ്ദാക്കുക, യാത്രാസമയം മാറ്റുക തുടങ്ങിയ സാഹചര്യങ്ങളിൽ ബദൽ യാത്രാസംവിധാനങ്ങളും താമസസൗകര്യങ്ങളും ഉറപ്പാക്കാൻ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഉംറ സേവനദാതാക്കൾ എന്നിവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

വിമാന സർവീസുകളിലെ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും പ്രാദേശിക അധികാരികളുമായും കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമാന സർവീസുകൾ, റദ്ദാക്കലുകൾ, യാത്രാസമയം പുനഃക്രമീകരിക്കൽ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പങ്കുവയ്ക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

യാത്രക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കോൺസുലേറ്റ് ആരംഭിച്ചിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പറുകൾ:

കൺട്രോൾ റൂം: +966 12 2614093
ഫോൺ: +966 556122301
വാട്ട്‌സ്ആപ്പ്: +966 536209704
ഇമെയിൽ: [email protected]

യാത്രക്കാർ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. യാത്രയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പൗരന്മാർ ആവശ്യമായ കോൺസുലാർ സഹായത്തിനായി കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

ALSO READ:വിവാഹം നിശ്ചയിച്ച യുവതി കൗണ്‍സിലിങിനിടെ ഇറങ്ങിപ്പോയി; പിന്നീട് കണ്ടെത്തിയത് പുഴയില്‍ മരിച്ചനിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക