07
Nov 2026
Sat
07 Nov 2026 Sat
12 womens nude videos found from Dr Johnson K Varghese phone

ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവതികളുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്ടർ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ദൃശ്യങ്ങളിൽ ഉൾപ്പെട്ട യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തേക്കും. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടെ 12 പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ച് 3.25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും കവർന്നെന്ന ഡോക്ടറുടെ പരാതിയാണ് സംഭവത്തിൽ ആദ്യം പൊലീസിന് ലഭിച്ചത്. ഈ പരാതിയിൽ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ആകെ 12 പ്രതികളാണുള്ളത്.

എന്നാൽ, കേസിൽ പിന്നീട് നിർണായക വഴിത്തിരിവുണ്ടായി. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരെ പീഡനപരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ബന്ധുവിന് ചികിത്സ നൽകണമെന്ന പേരിൽ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ്സ് എന്നിവ കവർന്നെന്നുമായിരുന്നു ഡോക്ടറുടെ ആദ്യ പരാതി. എന്നാൽ, ബന്ധുവുമായുള്ള ഡോക്ടറുടെ അടുപ്പവും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് യുവനടിയുടെ മൊഴി.

ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ നീക്കം ചെയ്യാനാണ് ഇയാളെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും ഫോൺ പിടിച്ചുവാങ്ങിയതെന്നും നടിയും മറ്റ് പ്രതികളും മൊഴി നൽകിയിരുന്നു. ഇവർ പൊലീസിന് കൈമാറിയ ഫോണുകൾ പരിശോധിച്ചപ്പോഴാണ് മറ്റ് 11 യുവതികളുടേതുൾപ്പെടെ 12 പേരുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ALSO READ: മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക