ജിദ്ദ: സിഫ്-റബിയ ടീ ഫൈനൽ മത്സരങ്ങൾ ‘നിസ് അറേബ്യ’ യുടെ നേതൃത്വത്തിൽ നാളെ നവംബർ 13-ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുമെന്ന് സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം (സിഫ്) ഭാരവാഹികൾ അറിയിച്ചു. പൂർണ്ണമായും സൗദി സ്പോർട്സ് അതോറിറ്റിയുടെ അനുമതിയോടെ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽറുസൂഖ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
|
ഫൈനൽ പോരാട്ടങ്ങളിൽ ആറ് ടീമുകൾ മാറ്റുരയ്ക്കും. വൈകുന്നേരം 6:15 ന് 17 വയസ്സിനു താഴെയുള്ള കുട്ടികളുടെ മത്സരം ആരംഭിക്കും. ഗ്രീൻ ബോക്സ് ലോജിസ്റ്റിക് ടാലെന്റ് ടീൻസ് ഫുട്ബോൾ അക്കാദമി, ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും.
രാത്രി 8:00 മണിക്ക് ബി-ഡിവിഷൻ മത്സരം അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചാംസ് ന്യൂ കാസിൽ എഫ്.സി, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സിയെ നേരിടും.രാത്രി 9:30 ന് എ-ഡിവിഷൻ മത്സരം റീം അൽ ഉല ഈസ് ടി സബീൻ എഫ്.സി, എച്ച്.എം.ആർ റിയൽ കേരള എഫ്.സിയെ നേരിടും.
നാട്ടിൽ നിന്നും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രഗത്ഭരായ കളിക്കാർ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ തന്നെ മത്സരങ്ങൾ ഏറെ വീറും വാശിയും നിറഞ്ഞതായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





