15
Nov 2026
Sun
15 Nov 2026 Sun
infant found dead in Palakkad

ആലപ്പുഴ: മാവേലിക്കരയിൽ ഒന്നരവയസുകാരിയായ മകളെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ ദമ്പതികളുടെ മകൾ ദീപികയാണ് മരിച്ചത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യലഹരിയിലായിരുന്ന പിതാവാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവിന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ഇയാൾ ഓടിയെത്തി എടുത്തുകൊണ്ടുപോയി തറയിലേക്ക് എറിയുകയായിരുന്നു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മാതാപിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Title: Father Kills One-and-a-Half-Year-Old Daughter in Alappuzha

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക