15
Nov 2026
Sun
15 Nov 2026 Sun
Ghana makes its Sharjah International Book Fair debut with a rich heritage of stories and folklore

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആദ്യമായി ഘാനയുടെ സാഹിത്യസൃഷ്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങൾ, സമകാലിക സാഹിത്യം, പരമ്പരാഗത കഥകൾ എന്നിവയുമായി എത്തിയ ഘാനയുടെ പങ്കാളിത്തം ദുബായിലെ ഘാന കോൺസുലേറ്റിന്റെ മുൻകൈയിലാണ് യാഥാർഥ്യമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വർണാഭമായ പരമ്പരാഗത കെന്റെ തുണികൾകൊണ്ട് അലങ്കരിച്ച ഘാന പവലിയൻ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു. എഴുത്തുകാരായ ഓസ്വാൾഡ് ഒകൈറ്റെയുടെ ‘ഫസ്റ്റ് ഹാർവെസ്റ്റ്’, റൂബി യയ്റ ഗോകയുടെ ‘മാമാസ് അമേസിങ് കവർ ക്ലോത്ത്’, എലിസബത്ത് ഐറിൻ ബെയ്റ്റിയുടെ ‘ഫ്ലയിങ് അപ്പ് ദ മൗണ്ടൻ’ തുടങ്ങിയ പുസ്തകങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. കുട്ടികളിൽ ബന്ധങ്ങൾ, ഉത്തരവാദിത്തം, ധൈര്യം, സാമൂഹികബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിൽ കഥകൾക്ക് വലിയ പങ്കുണ്ടെന്ന് എഴുത്തുകാർ ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക